Latest NewsKeralaKollywood

മകരവിളക്ക് ദിവസം അയ്യനെ കാണാന്‍ ജയം രവി ശബരിമലയിലെത്തി 

പത്തനംതിട്ട : മകരവിളക്ക് ദര്‍ശനത്തിനായി പ്രശസ്ത തമിഴ് സിനിമാ താരം ജയം രവി സന്നിധാനത്തെത്തി. കോഴിക്കോടിന്റെ പ്രീയപ്പെട്ട കലക്ടറായിരുന്നു പ്രശാന്ത് നായരും ഒപ്പമുണ്ട്. ഇരുവരുമൊന്നിച്ച സന്നിധാനത്ത് വെച്ച് എടുത്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കടുത്ത അയ്യപ്പ ഭക്തനായ ജയം രവി ഇത് മൂന്നാം തവണയാണ് സന്നിധാനത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തന്റെ സിനിമകളെല്ലാം മികച്ച വിജയം നേടിയതിന്റെ നന്ദി അറിയിക്കാനാണ് താന്‍ അയ്യപ്പനെ കാണാന്‍ വന്നതെന്ന് ജയം രവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സാധാരണയായി ജയറാമിനൊപ്പമാണ് താന്‍ വരാറുള്ളതെന്ന് എന്നാല്‍ ഇത്തവണ അതിന് സാധിച്ചില്ലെന്നും മലയാളികള്‍ തന്നോട്ട് കാട്ടുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു.

https://www.instagram.com/p/Bsll-IZhTXp/

shortlink

Related Articles

Post Your Comments

Related Articles


Back to top button