CinemaMollywoodEntertainment

മമ്മൂട്ടിയില്‍ നിന്ന് വിഭിന്നമാണ് മോഹന്‍ലാലിന്‍റെ രീതി : രഞ്ജിത്ത് പറയുമ്പോള്‍!!

മലയാള സിനിമയില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. നിരവധി യുവതാരങ്ങളുടെ സാന്നിധ്യം മലയാള സിനിമ അടയാളപ്പെടുത്തുമ്പോഴും മമ്മൂട്ടിക്കും മോഹന്‍ലാലിനും അവരുടെതായ ഒരു ഇരിപ്പിടം ഇന്നും ഇവിടെയുണ്ട്, രണ്ടുപേരെയും വച്ച് നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍ രഞ്ജിത്തിനു പറയാനുള്ളത് രണ്ടുപേരുടെയും വ്യത്യസ്ത രീതിയിലുള്ള സിനിമാ കാഴ്ചപാടിനെക്കുറിച്ചാണ്.

സംവിധായകന്‍ രഞ്ജിത്ത് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ

“സിനിമയില്‍ കൂടുതല്‍ പരീക്ഷണത്തിനു  മുതിരുന്ന ആക്ടറാണ് മമ്മൂട്ടി. ഒരാളുടെ കയ്യില്‍ ഒരു തിരക്കഥയുണ്ടെന്നറിഞ്ഞാല്‍ അത് തേടിപോയി പരീക്ഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. മോഹന്‍ലാലിനു ചുറ്റും എപ്പോഴും ഒരു ടീമുണ്ട് അതിനുള്ളില്‍ നിന്ന് വര്‍ക്ക് ചെയ്യാനാണ് അദ്ദേഹം കൂടുതല്‍ ഇഷ്ടപ്പെടുന്നത്.പുതിയ ഒരാള്‍ തിരക്കഥയുമായി വന്നാല്‍ അല്‍പം ടെന്‍ഷന്‍ കാണിക്കുന്ന വ്യക്തിയാണ് ലാല്‍”.

‘ഡ്രാമ’യാണ് രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തു വന്ന അവസാന ചിത്രം. തുടരെ തുടരെ മമ്മൂട്ടി മോഹന്‍ലാല്‍ചിത്രങ്ങള്‍ ചെയ്യുന്ന രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍, ‘ദേവാസുരം’ എന്ന സിനിമയുടെ സീക്വലായ ‘രാവണപ്രഭു’വാണ് രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. കോമഡി സിനിമകള്‍ എഴുതി കൊണ്ടായിരുന്നു രഞ്ജിത്തിന്റെ തുടക്കം. പിന്നീടു ആക്ഷന്‍ ചിത്രങ്ങളിലേക്ക് രഞ്ജിത്ത് കളംമാറ്റി ചവിട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button