Latest NewsIndia

16 നായ്കുഞ്ഞുങ്ങളെ തല്ലി കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളി

നായ്ക്കളോട് കൊടുംക്രൂരത ചെയ്തത് രണ്ട് യുവതികള്‍

കൊല്‍ക്കത്ത: 16 നായ്കുഞ്ഞുങ്ങളെ തല്ലി കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളി . രണ്ട് യുവതികളാണ് നായ്ക്കളോട് കൊടുംക്രൂരത ചെയ്തത് . കൊല്‍ക്കത്തയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്. ക്യാമ്പസിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഇതോടെ മൃഗസ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തിന്റെ അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോളേജിലെ അന്വേഷണത്തിന് പുറമേ കൊല്‍ക്കത്ത പോലീസും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. വ്യാപക പ്രതിഷേധമാണ് യുവതികള്‍ക്ക് നേരെ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button