KeralaLatest News

‘ഈ കടല്‍ തൃത്താലയിലല്ല’ : മന്ത്രി ഇ.പി. ജയരാജനെ ട്രോളി വി.ടി ബല്‍റാം എംഎല്‍എ

പാലക്കാട് : ആലപ്പാട് വിഷയത്തില്‍ പ്രതികരിക്കുന്നതിനിടെ വ്യവസായ മന്ത്രി ഇ.പി.ജയരാജന് പറ്റിയ അമളിയെ ട്രോളിലൂടെ പരിഹസിച്ച് തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. താന്‍ കടലിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് ബല്‍റാം ജയരാജനെ ട്രോളിയത്.

‘ഈ കടല്‍ തൃത്താലയിലല്ല ‘എന്ന ഒരു തലവാചകവും ബല്‍റാം വീഡിയോവിന് കൊടുത്തിട്ടുണ്ട്. രാവിലെ ആലപ്പാടിലെ ഖനന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ മലപ്പുറംകാരാണ ആലപ്പാട് സമരത്തിന് പിന്നില്ലെന്നും കടലില്ലാത്ത മലപ്പുറംകാര്‍ എന്തിനാണ് അലപ്പാടിന് വേണ്ടി സമരം നടത്തുന്നതെന്ന് ഇ.പി.ജയരാജന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ മലപ്പുറത്ത് കടല്‍ ഉണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരുത്തിയപ്പോള്‍ അമളി മനസ്സിലാക്കിയ മന്ത്രി താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത് മലപ്പുറം ജില്ലയിലാണ് കടല്‍ ഉള്ളതെന്നും മലപ്പുറത്ത് കടലില്ലെന്ന് പറഞ്ഞ് വിഷയത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതോട് കൂടി ട്രോളുകളുടെ ചാകരയാണ് ഇ.പി ജയരാജനെ തേടിയെത്തി കൊണ്ടിരിക്കുന്നത്.

https://www.facebook.com/vtbalram/videos/10156356241459139/

shortlink

Related Articles

Post Your Comments

Related Articles


Back to top button