CinemaNewsEntertainmentKollywood

വിക്രം ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങും

 

വിക്രത്തെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന ചിത്രമാണ് കദരം കൊണ്ടാന്‍. ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തുവിടും. ചിയാന്‍ വിക്രമിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. വിക്രം ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കദരം കൊണ്ടാനിലെത്തുന്നത്. വിക്രത്തിന്റെ 56ാം ചിത്രമാണിത്.

കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലിന്റെ ബാനറില്‍, രാജേഷ് എം. സെല്‍വയാണ് സംവിധാനം ചെയ്യുന്നത്. രാജ് കമല്‍ ഫിലിംസിന്റെ 45ാം ചിത്രമാണ് ഇത്. ഹോളിവുഡ് ത്രില്ലര്‍ ഡോണ്ട് ബ്രീത്തിന്റെ ഔദ്യോഗിക റീമേയ്ക്ക് ആണ് ഈ ചിത്രമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ കമലിനെ നായകനാക്കി തൂങ്കാവനം എന്നൊരു ചിത്രവും രാജേഷ് സംവിധാനം ചെയ്തിരുന്നു. ഫ്രഞ്ച് ചിത്രം സ്ലീപ്ലെസ് നൈറ്റിന്റെ റീമേയ്ക്ക് ആയിരുന്നു തൂങ്കാവനം.

പൂജ കുമാര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഹാസനും അബി ഹാസനും വിക്രത്തിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. കമലിന്റെ ഉത്തമവില്ലനും പാപനാശത്തിനും വിശ്വരൂപം 2നുമൊക്കെ സംഗീതം പകര്‍ന്ന ജിബ്രാനാണ് ഈ ചിത്രത്തിനും ഈണമൊരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍. ചിത്രസന്നിവേശം.

shortlink

Post Your Comments


Back to top button