KeralaLatest News

യുവാവിനെ എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം : യുവാവിനെ പടക്കംകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം.മലയടി പുളിമൂട് സ്വദേശി അനസിനാണ് പരിക്കേറ്റത്.തിരുവനന്തപുരം വിതുരയിലാണ് സംഭവം. പടക്കം എറിഞ്ഞശേഷം കാറില്‍ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ ഉപയോഗിച്ച വാഹനവും ആയുധങ്ങളും പോലീസ് കണ്ടെത്തി. ഇന്നോവ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സാക്ഷികൾ പറഞ്ഞു.

ടിപ്പര്‍ ലോറിയുടെ ഡ്രൈവറായ അനസുമായി വ്യക്തിവൈരാഗ്യമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പ്രാഥമികമായി പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button