NewsInternational

സദ്ദാമിന് ദുബൈ അഭയം നല്‍കിയതായി വെളിപ്പെടുത്തല്‍

അമേരിക്കന്‍ സഖ്യസേന തൂക്കിലേറ്റിയ മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന് ദുബൈ അഭയം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തല്‍. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് തന്നെ തന്റെ ആത്മകഥയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഖിസ്സത്തി’ അഥവാ ‘എന്റെ കഥ’ എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ ആത്മകഥയിലാണ് സദ്ദാമിന് അഭയം നല്‍കാന്‍ ദുബൈ തയാറായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. ഇറാഖ് അധിനിവേശം ആരംഭിക്കുന്നതിന് മൂന്ന് മാസം മുന്‍പ് ബസറയിലെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയാണ് സദ്ദാമിന് അഭയം വാഗ്ദാനം ചെയ്തത്.

സദ്ദാം ഹുസൈനുമായുള്ള വൈകാരികമായ സംഭാഷണം അഞ്ച് മണിക്കൂര്‍ നീണ്ടു. നാലു തവണ അദ്ദേഹം മുറിവിട്ടു പോയി. മറ്റൊരു സംഘര്‍ഷം ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍, വാഗ്ദാനങ്ങള്‍ സദ്ദാം നിരസിച്ചു. മുഹമ്മദ് ഞാന്‍ സംസാരിക്കുന്നത് എന്നെ രക്ഷിക്കുന്നതിനെ കുറിച്ചല്ല, ഇറാഖിനെ രക്ഷിക്കുന്നതിനെ കുറിച്ചാണ്. ആ മറുപടിയില്‍ തനിക്ക് സദ്ദാമിനോടുള്ള ബഹുമാനം വര്‍ധിച്ചുവെന്ന് ശൈഖ് മുഹമ്മദ് എഴുതുന്നു.

അന്ന് തിരിച്ചുവരുമ്പോള്‍ പതിവില്ലാത്ത വിധം വാഹനം വരെ സദ്ദാം എന്നെ അനുഗമിച്ചു. ഇറാഖ് അധിനിവേശത്തില്‍ നിന്ന് ബുഷിനെ പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും ശൈഖ് മുഹമ്മദ് ഖിസ്സത്തീയില്‍ വിവരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button