Latest NewsInternational

സദ്ദാമിനൊപ്പം ലഭിച്ച കൂറ്റൻ സമ്പത്തെവിടെ.? : ഇറാഖി പൗരന്റെ വെളിപ്പെടുത്തലുകൾ

ബാഗ്ദാദ്: മുൻ ഇറാഖി പ്രസിഡന്റ് സദാം ഹുസൈനെ അറസ്റ്റ് ചെയ്തപ്പോൾ 17 പെട്ടി മില്യൺ ഡോളർ കണ്ടെടുത്തുവെന്ന് വെളിപ്പെടുത്തി അമേരിക്കൻ സൈനികൻ. അമേരിക്കൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ചിരുന്ന ഇറാഖി പൗരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സദ്ദാം ഹുസൈൻ ഒളിവിൽ താമസിച്ചിടത്ത് നിന്നാണ് 17 മില്യൺ ഡോളർ കണ്ടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഹുസൈന്റെ പതിനഞ്ചാം ചരമദിനത്തോട് അനുബന്ധിച്ചാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുന്നത്. പ്രസിഡണ്ട് താമസിച്ചിരുന്ന ഇടത്തിനു സമീപമാണ് 300 മീറ്റർ നീളമുള്ള കാലി തൊഴുത്ത് നിന്നിരുന്നത്.

താൻ ഇറാഖി ആയിരുന്നതിനാൽ തനിക്ക് അവിടെ പോകാൻ വിലക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹുസൈന് സമീപമുണ്ടായിരുന്ന മറ്റൊരു ബോക്സിൽ സ്വർണ്ണക്കട്ടികളും ആഭരണങ്ങളുമാണ് ഉണ്ടായിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button