Latest NewsTechnology

ഓണര്‍ വ്യു 20 ഇന്ത്യയിലേക്ക് : ബുക്കിങ് ആരംഭിച്ചു

ഓണര്‍ വ്യു 20 ഇന്ത്യയിലേക്ക്. ജനുവരി 15 മുതല്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 1000 രൂപ വരെയാണ് ബുക്കിങ് ചാർജ്. ആമസോണ്‍ വഴിയായിരിക്കുംഫോണിന്റെ വിൽപ്പന. കൂടാതെ മുന്‍കൂറായ് ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാനമായി ഓണര്‍ സ്‌പോര്‍ട്ട് ബിടി ഇയര്‍ഫോണ്‍ ലഭിക്കും. മുന്‍കൂര്‍ ബുക്കിങ്ങിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഡിസ്പ്‌ളെയില്‍ പഞ്ച് ഹോളോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണാണ് ഓണര്‍ വ്യൂ 20. ചൈനീസ് വിപണിയില്‍ നേരത്തെ തന്നെ എത്തിയ ഓണര്‍ വ്യൂ 20യുടെ 6ജിബി റാം/128ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 2,999 യുവാന്‍ (ഏകദേശം 30,000 രൂപ), 8ജിബി/128ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 3,499 യുവാന്‍ (35,000 രുപ), 8ജിബി/256 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോസ്ചിനോ എഡീഷന് 3,999 യുവാനുമാണ് (ഏകദേശം 40,000 രൂപ) വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button