Latest NewsKollywood

നയം വ്യക്തമാക്കാന്‍ കമല്‍ഹാസന്‍ ‘ഇന്ത്യന്‍ 2’ വുമായി എത്തും : പ്രവര്‍ത്തകരും ആരാധകരും ആവേശത്തില്‍

ചെന്നൈ : ഉലകനായകന്‍ കമല്‍ഹാസന്‍ തന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗവുമായെത്തുന്നു.ചി്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്റെ ഒന്നാം ഭാഗത്തുള്ള വൃദ്ധന്റെ മെയ്‌ക്കോവറില്‍ പ്രേക്ഷകരിലേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന കമല്‍ഹാസനെയാണ് പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്.

ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്നു കൊണ്ട് സംവിധായകന്‍ ശങ്കര്‍ ആണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് കൊണ്ട് തന്നെ തന്റെ നയം വ്യക്തമാക്കാനാവും കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വില്‍ ശ്രമിക്കുകയെന്നാണ് അണിയറ സംസാരം.

കാജോള്‍ അഗര്‍വാളാണ് ചിത്രത്തില്‍ കമലിന്റെ നായികയായെത്തുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 200 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതവും മലയാളിയായ സാബു സിറില്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം, ഛായാഗ്രഹണം രവിവര്‍മ്മന്‍ നിര്‍വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button