KeralaLatest News

വലിച്ചെറിഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം : യുവാവിന് ഭാഗ്യം വന്ന വഴി ഇങ്ങനെ

എടുത്ത ലോട്ടറി അടിച്ചില്ലെന്ന് കരുതി യുവാവ് ടിക്കറ്റ് വലിച്ചെറിഞ്ഞു. ഭാഗ്യമാണ് വലിച്ചെറിഞ്ഞതെന്ന് അയാള്‍ അറിഞ്ഞില്ല. കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷം അടിച്ച ലോട്ടറിയാണ് യുവാവ് വലിച്ചെറിഞ്ഞത്.

വള്ളയൂര്‍ കാവുങ്ങല്‍ സ്വദേശിയും മാമ്പുഴ റബ്ബര്‍ പ്രൊസസിങ്ങ് യൂണിറ്റിലെ സുരക്ഷാജീവനക്കാരനുമായ വടക്കേതില്‍ ശിവദാസനാണ് ഭാഗ്യം കടാക്ഷിച്ചത്. 100 രൂപ മുതല്‍ 5000 രൂപ വരെ അടിച്ചിട്ടുണ്ടോയെന്ന് ലോട്ടറി ടിക്കറ്റെടുത്ത് ശിവദാസന്‍ നോക്കിയിരുന്നു. ഇല്ലെന്നറിഞ്ഞ് ടിക്കറ്റ് ശിവദാസന്‍ വലിച്ചെറിയുകയായിരുന്നു. ഒന്നാം സമ്മാനമൊന്നും അടിക്കില്ലെന്ന് വിചാരിച്ച ശിവദാസന്‍ നമ്പര്‍ നോക്കിയില്ല.

പിന്നീട് സുഹൃത്താണ് പറഞ്ഞത് ആ ടിക്കറ്റ് വിറ്റ ഏജന്‍സിയിലാണ് കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷമെന്ന്.

വലിച്ചെറിഞ്ഞ ടിക്കറ്റ് ഭാഗ്യത്തിന് തിരികെ ലഭിച്ചു. KZ 626471 നമ്പറിലുള്ള തന്റെ ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്ന് തിരിച്ചറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button