KeralaLatest NewsIndia

കെ പി ശശികലയ്ക്ക് മുൻ‌കൂർ ജാമ്യം

ഹോസ്ദുര്‍ഗ്ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് കോഴിക്കോട് കസബ പൊലിസിന് കൈമാറിയ കേസിലാണ് കെ പി ശശികലയ്ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയത്.

കോഴിക്കോട്: 2016 -ൽ വർഗീയ പ്രസംഗം നടത്തിയെന്ന കേസില്‍ ഹിന്ദു ഐക്യവേദി അധ്യക്ഷകെ പി ശശികലയ്ക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കേസിലെ പൊലിസന്വേഷണം പൂര്‍ത്തിയാകാത്തത് കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. 2016 ല്‍‍ ഹോസ്ദുര്‍ഗ്ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് കോഴിക്കോട് കസബ പൊലിസിന് കൈമാറിയ കേസിലാണ് കെ പി ശശികലയ്ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയത്.

യുട്യൂബില്‍ അപ് ലോഡ് ചെയ്ത പ്രസംഗം എവിടെ നടന്നുവെന്ന് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല, ശബ്ദം ശശികലയുടെതാണോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനായില്ല തുടങ്ങിയ കാരണങ്ങള്‍ കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button