Latest NewsIndia

പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി പ്രയാഗ് രാജ് ഒരുങ്ങി; കുംഭമേളയ്ക്ക് ഇന്ന് തുടക്കം

അലഹബാദ് : പൂജകളും പ്രാര്‍ഥനകളുമായി അര്‍ധകുംഭമേളയ്ക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ഒരുങ്ങി. പഴയ അലഹബാദിലെ ത്രിവേണീസംഗമത്തില്‍ സ്‌നാനത്തിനും പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇതിനകംതന്നെ എത്തിക്കഴിഞ്ഞു.ജനുവരി 15-ന് തുടങ്ങി മാര്‍ച്ച് നാലുവരെയാണ് മേള. പ്രധാന ചടങ്ങുകള്‍ ചൊവ്വാഴ്ച ആരംഭിക്കും.

Image result for kumbh mela

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു.

Image result for kumbh mela

മേളയ്ക്കായി പതിനായിരത്തോളം താത്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കൊടുംതണുപ്പിനിടയിലും പ്രയാഗ്രാജിലേക്ക് തീര്‍ഥാടകപ്രവാഹമാണിപ്പോള്‍. വിദേശസഞ്ചാരികള്‍ ധാരാളമായി ഇതിനകം പ്രയാഗ്രാജില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കായി 1200 ആഡംബര ടെന്റുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്രാജിലെ മണപ്പുറത്ത് യുപി സർക്കാർ ഒരുക്കി. പ്രയാഗ് രാജിലേക്ക് കൂടുതല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button