Latest NewsNewsIndia

ആലോക് വര്‍മയെ മാറ്റിയ നടപടി; സിവിസി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ നീക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് (സിവിസി) പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലാകര്‍ജുന്‍ ഖര്‍ഗെ. ആലോക് വര്‍മയെ പുറത്താക്കിക്കൊണ്ടുള്ള ഉന്നതതല യോഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഖര്‍ഗെ ആവശ്യപ്പെടുന്നു.

റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതിലൂടെ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് ലഭിക്കുമെന്നും പൊതുജനങ്ങള്‍ക്ക് അവരുടേതായ തീരുമാനത്തില്‍ എത്താന്‍ കഴിയുമെന്നും ഖര്‍ഗെ പറഞ്ഞു. ആലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ തീരുമാനിച്ച ഉന്നതതല യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഉള്‍പ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button