Latest NewsIndia

മൈനസ് താപനിലയില്‍ മരവിച്ച് കാര്‍ഗിലും കശ്മീരും

കൊടും തണുപ്പിന്റെ പിടിയിലാണ് കാര്‍ഗിലിലെ ദ്രാസ്. ചൊവ്വാഴ്ച്ച രാത്രിയില്‍ ഇവിടെ താപനില മൈനസ് 26.6 ഡിഗ്രിസെല്‍ഷ്യസിലെത്തി.

അതേസമയം കശ്മീര്‍ താഴ്വരയില്‍ സൂര്യരശ്മികള്‍ ചൊവ്വാഴ്ച്ച പതിയെ എത്തിനോക്കി. തൊട്ടു തലേന്ന് രേഖപ്പെടുത്തിയ മൈനസ് 6.4 ഡിഗ്രി താപനിലയില്‍ അല്‍പ്പം മാറ്റം വന്ന് മൈനസ് 5.8 ഡ്രിഗ്രിയിലെത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.

തെക്കന്‍ കാശ്മീരില്‍ താഴ്വരയിലേക്കുള്ള പ്രവേശന കവാടനഗരമായ ഖസാഗ്ഗുണ്ടുല്‍ മൈനസ് 7.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. തൊട്ടടുത്ത കോക്കനഗ് ടൗണ്‍ രാത്രിയില്‍ മൈനസ് 7.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. മുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് മൂന്ന് ഡിഗ്രിയോളം കുറവാണിത്.

കാര്‍ഗിലില്‍ മൈനസ് 19.2 ഡിഗ്രി സെല്‍ഷ്യസും ലേ മേഖലയില്‍ മൈനസ് 17.5 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില രേഖപ്പെടുത്തി.

വടക്കന്‍ കശ്മീരില്‍ കുപ്വാര നഗരത്തില്‍ മൈനസ് 7.7 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. 24 മണിക്കൂറും താപനില സീറോ ഡിഗ്രിക്ക് താഴെ നില്‍ക്കുകയാണ് ഈ മേഖലയില്‍. വെള്ളിയാഴ്ച മുതല്‍ മഞ്ഞ് മഴയും മഞ്ഞുവീഴ്ചയും ശക്തമാകുന്നതോടെ തണുപ്പ് ഇരട്ടിക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button