KeralaLatest NewsIndia

ഇടതും കോണ്‍ഗ്രസും ലിംഗനീതി, സാമൂഹ്യനീതി എന്ന് പറയുകയും ലിംഗനീതിക്കെതിരായ മുത്തലാഖിന് എതിര് നിൽക്കുകയും ചെയ്യും : പ്രധാനമന്ത്രി

കേരളത്തിന്റെ ശാന്തിയുടെയും സന്തോഷത്തെയും തടവറയിലാക്കി കൊണ്ട് രണ്ടുമുന്നണികള്‍ നാടിനെ അഴിമതിയുടെയും വര്‍ഗീയതയുടെയും തടവറയിലാക്കി കൊണ്ടിരിക്കുന്നു. അധികാരക്കൊതി മൂലം ജനശബ്ദം അവര്‍ കേള്‍ക്കാതായിരിക്കുന്നു. കുറച്ചുമാസങ്ങളായി ശബരിമലയാണ് ചര്‍ച്ചാവിഷയം.  ശബരിമലയില്‍ ഭക്തരുടെ ഒപ്പം നിന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. അത് സൗകര്യത്തിനനുസരിച്ച്‌ മാറുന്നതല്ല, ഉറച്ചതാണ്. ഇടതും കോണ്‍ഗ്രസും ലിംഗനീതി, സാമൂഹ്യനീതി – എന്നെല്ലാം പറഞ്ഞേക്കാം. പക്ഷേ അവരുടെ പ്രവൃത്തികള്‍ അതിനെല്ലാം വിഭിന്നമാണ്.

മുത്തലാഖിനെതിരാണ് സിപിഎമ്മും കോണ്‍ഗ്രസും. ലിംഗനീതിയ്ക്കെതിരാണ് മുത്തലാഖ് എന്ന കാര്യത്തില്‍ സംശയമുണ്ടോ? നിരവധി ഇസ്ലാമിക രാഷ്ട്രങ്ങള്‍ നിരോധിച്ച മുത്തലാഖ് എന്തിനാണ് നമ്മുടെ രാജ്യത്ത്? മുത്തലാഖിനെതിരായ ബില്ല് കൊണ്ടുവന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അതിനെ എതിര്‍ത്തു. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം.കുറച്ചു ദിവസം മുന്‍പ് സാമ്പത്തിക സംവരണനിയമം സര്‍ക്കാര്‍ കൊണ്ടുവന്നു.

ഏത് ജാതിമതങ്ങളിലുള്ളവര്‍ക്കും ഒരേ അവസരം വേണം, തുല്യനീതി വേണം എന്നതാണ് സര്‍ക്കാര്‍ നയം. സാമ്പത്തിക സംവരണബില്ല് ചരിത്രഭൂരിപക്ഷത്തോടെ പാസ്സായി. അതിനെ ഏത് പാര്‍ട്ടിയാണ് എതിര്‍ത്തത് എന്നറിയാമോ? മുസ്ലീംലീഗ്. യുഡിഎഫ് സഖ്യകക്ഷി. കോണ്‍ഗ്രസ് അതിനെ അനുകൂലിക്കുന്നോ? നിലപാട് വ്യക്തമാക്കണം. കമ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെും ആത്മീയതയെയും മാനിക്കുന്നവരല്ല. ഇത്രയും അറപ്പോടും വെറുപ്പോടും കൂടിയ നിലപാട് അവര്‍ സ്വീകരിക്കുമെന്ന കരുതിയില്ല.
ഇക്കാര്യത്തില്‍ യുഡിഎഫ് ഒട്ടും മെച്ചമല്ല . പാര്‍ലമെന്റില്‍ ഒന്നു പറയും. പത്തനംതിട്ടയില്‍ എത്തുമ്പോള്‍ വേറൊന്നുപറയും. ഈ ഇരട്ടത്താപ്പ് ഇന്ന് പുറത്തായിരിക്കുകയാണ്.

കഠിനാദ്ധ്വാനത്തിലൂടെ ഒന്നും അസാധ്യമല്ല എന്ന് കേരളീയര്‍ കാണിച്ചുതന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് പ്രധാനമന്ത്രി പ്രഭാഷണം തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് തോളോട് തോള്‍ ചേര്‍ന്നുനില്‍ക്കുന്നു.രാജ്യം ദ്രുതഗതിയില്‍ പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാര്യക്ഷമത വര്‍ദ്ധിക്കുന്നു. പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തൊട്ട് ഉപഗ്രഹനിര്‍മ്മാണം വരെ എല്ലാറ്റിലും. നാലുവര്‍ഷം മുൻപ് ഇക്കാര്യം ആരെങ്കിലും ചിന്തിരുന്നുവോ? കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഏറ്റവും വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button