IndiaNews

സാഖിയ ജഫ്രിയുടെ വാദം നാലാഴ്ച ശേഷം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: 2002-ലെ ഗോധ്ര വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ വാദംകേള്‍ക്കുമെന്ന് സുപ്രീം കോടതി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേകാന്വേഷണ സംഘത്തിനെതിരെ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ വിധവ സകിയ്യ ജാഫ്രി പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. നാലാഴ്ചക്കു ശേഷം സകിയ്യയുടെ വാദം കേള്‍ക്കുമെന്നും അവരുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള ടീസ്റ്റ സെതല്‍വാദിന്റെ അപേക്ഷ പരിഗണിക്കുമെന്നും ജസ്റ്റുമാരായ എ.എം ഖന്‍വില്‍കര്‍, അജയ് റസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

അഹ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഇഹ്സാന്‍ ജാഫ്രിയെയും അദ്ദേഹത്തിന്റെ വീട്ടില്‍ അഭയം തേടിയ 67 പേരെയും ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. അക്രമികളില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജാഫ്രി നരേന്ദ്ര മോദിക്ക് ഫോണ്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ മോദി പരിഹസിച്ചു കൊണ്ടുള്ള മറുപടി നല്‍കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഗോധ്ര കലാപം അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി), കലാപത്തിലും അക്രമത്തിലും മോദിക്ക് പങ്കില്ല എന്നു വ്യക്തമാക്കിയാണ് 2012-ല്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ചോദ്യം ചെയ്ത് സകിയ്യ ജാഫ്രി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി 2017-ല്‍ തള്ളുകയായിരുന്നു.

വ്യക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് എസ്.ഐ.ടി അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും സകിയ്യയുടെ അഭിഭാഷക അപര്‍ണ ഭട്ട് വാദിച്ചു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button