Latest NewsKerala

തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; ഇന്നുകൂടി പേര് ചേര്‍ക്കാം

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്ക് ഇന്നുകൂടി പേര് ചേര്‍ക്കാമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടര്‍പട്ടികയില്‍ തിരുത്തലിനും അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്ബഴിഞ്ഞി, കൊല്ലം ജില്ലയില്‍ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തിലെ പെരുമണ്‍ ഡിവിഷന്‍, പത്തനംതിട്ട ജില്ലയില്‍ റാന്നി ഗ്രാമപഞ്ചായത്തിലെ പുതശേരിമല പടിഞ്ഞാറ്, ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി, കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ, കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠം, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം,

കോട്ടയം ജില്ലയില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്, എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത, ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ്, തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവ്, അരിമ്ബൂര്‍ ഗ്രാമപഞ്ചായത്തിലെ വിളക്കുമാടം.

പാലക്കാട് ജില്ലയില്‍ പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്‍പ്പാത്തി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ കറുകപുത്തൂര്‍, അഗളി ഗ്രാമപഞ്ചായത്തിലെ പാക്കുളം, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ലില്ലി, മലപ്പുറം ജില്ലയില്‍ കാവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇളയൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്ബ്രശേരി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍.

കോഴിക്കോട് ജില്ലയില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പുതിയോട്ടും കണ്ടി, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍, താമരശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നരയംകുളം, വയനാട് ജില്ലയില്‍ നെന്‍മേനി ഗ്രാമപഞ്ചായത്തിലെ മംഗലം, കണ്ണൂര്‍ ജില്ലയില്‍ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എളമ്ബാറ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്ബായി, കല്യാശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button