Latest NewsKerala

കമ്മ്യൂണിസ്റ്റ് കാഴ്ചപാടുകള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ പത്മകുമാറിനു വീഴ്ച പറ്റി: വിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് സിപിഎം വിമര്‍ശനം. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പത്മ കുമാറിനെതിരെ രംഗത്ത് വന്നത്. ദേവസ്വം ബോര്‍ഡിന് അതിന്റെയാ രീതികളുണ്ട്, അത് അനുസരിച്ച് പ്രവര്‍ത്തിച്ചാലും പത്മകുമാര്‍ ഒരു കമ്യൂണിസ്റ്റാണ്, പാര്‍ട്ടിയുടെ ജില്ല സെക്രട്ടറിയേറ്റ് അംഗമാണെന്ന് ഓര്‍ക്കണമെന്ന് കോടിയേരി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പത്മകുമാറിന് വീഴ്ച പറ്റിയെന്നും എന്നാല്‍ പാര്‍ട്ടി ഇടപെട്ട് പത്മകുമാറിനെ തിരുത്തിയെന്നും കോടിയേരി പറഞ്ഞു. ഒരു പ്രമുഖ ചാനലിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button