KeralaLatest NewsNews

കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സമര സമിതി

കൊച്ചി: കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സമരസമിതി ഇക്കാര്യം വ്യക്തമാക്കിയത്.

കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പണിമുടക്ക് തടഞ്ഞത്. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമരക്കാര്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരെ കാണിക്കാന്‍ സമരം നടത്തരുതെന്ന് പറഞ്ഞ കോടതി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ എന്തിനാണ് സമരമെന്നും ചോദിച്ചിരുന്നു. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button