MollywoodCinemaNewsEntertainment

റിലീസിനൊരുങ്ങി മൂത്തോന്‍; ടീസര്‍ റിലീസിംഗിന് വന്‍ താരനിര

 

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോന്‍’ ഉടന്‍ റിലീസിനെത്തും. സിനിമയുടെ ടീസര്‍ വ്യാഴാഴ്ച പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. അനുരാഗ് കശ്യപ്, കരണ്‍ ജോഹര്‍, പൃഥ്വിരാജ്, സൂര്യ, നിവിന്‍ പോളി എന്നിവര്‍ ചേര്‍ന്ന് ഫെയ്സ്ബുക്കിലൂടെയാണ് ടീസര്‍ പുറത്തുവിടുന്നത്. ഒരേ സമയം തന്നെ വിവിധ ഭാഷകളിലുള്ള താരങ്ങള്‍ ഒരു ടീസര്‍ പുറത്തുവിടുന്നുവെന്ന അപൂര്‍വ്വ നേട്ടമാണ് ഗീതുവിനെ കാത്തിരിക്കുന്നത്. മലയാളത്തിലും ഹിന്ദിയിലുമായാണ് സിനിമയൊരുക്കുന്നത്. അനുരാഗ് കശ്യപാണ് ഹിന്ദി ഭാഗത്തിന് സംഭാഷണമൊരുക്കിയത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. തന്റെ സഹോദരനെ തേടിവരുന്ന മൂത്തോന്റെ കഥയുമായാണ് നിവിനും ഗീതുവും എത്തുന്നത്. സിനിമയ്ക്കായി നിവിന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വനിത സംവിധായികയായതിനാലും ഇത്തരത്തിലുള്ള സിനിമകളോട് താല്‍പര്യമില്ലാത്തതിനാലും നിര്‍മ്മാതാവിനെക്കിട്ടാന്‍ ബുദ്ധിമുട്ടിയതിനെക്കുറിച്ച് ഗീതു മോഹന്‍ദാസ് വ്യക്തമാക്കിയിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്ലെലാം താരം പങ്കെടുക്കാറുണ്ട്.

അതുല്‍ മോറിയയുടെ കീഴില്‍ നിന്നും അഭിനയം പഠിച്ചതിന് ശേഷമാണ് നിവിന്‍ പോളി ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. സിനിമയുടെ ടീസറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button