Latest NewsCricketSports

രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ വിക്കറ്റുകള്‍ കൊയ്ത് കേരളം

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ 162ന് തകര്‍ത്ത് കേരളം. 23 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡുമായി ബാറ്റിംങ് തുടരുകയാണ് കേരളം. ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 97 എന്ന നിലയിലാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. എന്നാല്‍ റണ്‍സ് ബോര്‍ഡിലേക്ക് 10 റണ്‍സ് ചേര്‍ക്കുന്നതിനിടക്ക് മൂന്ന് വിക്കറ്റ് കൂടി നഷ്ടപ്പെട്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു ഗുജറാത്ത്.

101 റണ്‍സില്‍ നില്‍ക്കുമ്പോള്‍ 14 റണ്‍സെടുത്ത ആര്‍.എച്ച് ബട്ടിനെ വാരിയര്‍ പുറത്താക്കുകയായിരുന്നു. എട്ടാം വിക്കറ്റിലെ 30 റണ്‍സാണ് ഗുജറാത്തിനെ സാമാന്യം ഭേദപ്പെട്ട റണ്‍സിലേക്കെത്തിച്ചത്. ഇന്ത്യക്കു വേണ്ടി നാല് വിക്കറ്റ് പിഴുതെടുത്ത സന്ദീപ് വാര്യരാണ് ഗുജറാത്തിനെ ഒതുക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. ബാസില്‍ തമ്പിയും നിദീഷും മൂന്ന് വിക്കറ്റ് വീതവും എടുത്തു.അതിനിടെ, സഞ്ജു സാംസണിനു പരുക്കേറ്റത് മല്‍സരത്തില്‍ കേരളത്തിനു തിരിച്ചടിയാകും. 34 പന്തില്‍ നാലു ബൗണ്ടറി സഹിതം 17 റണ്‍സെടുത്തു നില്‍ക്കെയാണ് സഞ്ജുവിനു പരുക്കേറ്റത്. തുടര്‍ന്ന് പവലിയനിലേക്കു മടങ്ങിയ സഞ്ജു, പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയില്ല.

ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടു പോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിലാണ് കേരളം 185 റണ്‍സിന് ഇന്നിങ്സ് അവസാനിപ്പിച്ചത്. പി.രാഹുല്‍ (26), മുഹമ്മദ് അസ്ഹറുദ്ദീന്‍ (17), സിജോമോന്‍ ജോസഫ് (എട്ട്), സച്ചിന്‍ ബേബി (പുജ്യം), വിഷ്ണു വിനോദ് (19), ജലജ് സക്സേന (14), വിനൂപ് മനോഹരന്‍ (24 പന്തില്‍ 25), എം.ഡി. നിധീഷ് (എട്ട്) എന്നിങ്ങനെയാണ് കേരള നിരയില്‍ പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. സന്ദീപ് വാരിയര്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. നാലു വിക്കറ്റ് വീഴ്ത്തിയ ചിന്തന്‍ ഗജയ്ക്കു പുറമെ മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍സാന്‍ നഗ്വാസ്വല്ല, റൂഷ് കലാരിയ എന്നിവരും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button