Latest NewsNattuvarthaLifestylevideos

വധു ക്യാമറാമാനോട് വിശക്കുന്നെടാ; മറുപടി കഴിച്ചോ ഇത് വീഡിയോയാ; വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

വിവാഹവേഷത്തിലിരുന്ന വധു ക്യാമറമാനോട് വിശക്കുന്നെടാ എന്ന് പറയുന്ന വീഡിയോ വൈറല്‍. ക്യാമറാമാനോട് പറഞ്ഞപ്പോള്‍ അതിനെന്താ കഴിച്ചോളൂ വീഡിയോയാണെന്ന് ചിരിയോടെ മറുപടി. കേട്ടപാതി ചൂടന്‍ ബിരിയാണി കഴിച്ച് തുടങ്ങുന്ന വധു. സമൂഹ മാധ്യമത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് കല്യാണ വീഡിയോയിങ്ങനെ

https://www.facebook.com/varietymedia.in/videos/2423094344372037/

കല്യാണത്തിന് നവ ദമ്പതികളെ നോക്കി നിര്‍ത്തുന്നുവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വീഡിയോ. മിന്നുകെട്ടുന്ന സമയം മുതല്‍ സല്‍ക്കാരം അവസാനിക്കുന്നത് വരെ വിശപ്പും ദാഹവും സഹിച്ച് എയര്‍പിടിച്ചു നില്‍ക്കേണ്ടി വരുന്ന വധു വരന്മാരുടെ വിവാഹ വീഡിയോയില്‍ നിന്നും വ്യത്യസ്ഥമായ ഒന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്.

ചുവന്ന പട്ടു വസ്ത്രത്തില്‍ ഒരുങ്ങിയിരിക്കുന്ന വധു ക്യാമറാമാനോട് എടാ വിശക്കുന്നു എന്ന് പറയുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. നിഷ്‌കളങ്കമായി പറയുന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ക്ക് ‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്’ എന്ന് മറുപടി ലഭിച്ചതിന് പിന്നാലെ കുട്ടി ചൂടന്‍ ബിരിയാണി കഴിക്കുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button