KeralaCricketLatest News

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് കായികമന്ത്രി

തിരുവനന്തപുരം : ഗുജറാത്തിനെ പരാജയപ്പെടുത്തി രഞ്ജി ട്രോഫിയില്‍ സെമി ബര്‍ത്ത് കരസ്ഥമാക്കി ചരിത്ര നേട്ടത്തിലേക്കെത്തിയ കേരള ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് സംസ്ഥാന കായികമന്ത്രി ഇ.പി.ജയരാജന്‍.

രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലില്‍ പ്രവേശിച്ച കേരള ക്രിക്കറ്റ് ടീമിനും മാനേജുമെന്റിനും കായിക മന്ത്രി അഭിനന്ദനം അറിയിച്ചു.113 റണ്‍സിന് ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം സെമി ഫൈനലില്‍ പ്രവേശിച്ചത്. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗുജറാത്തിനെ കേരളം പിടിച്ചുകെട്ടി.

ഫാസ്റ്റ് ബൗളര്‍മാരുടെ മികവില്‍ ഗുജറാത്തിനെ 81 റണ്‍സിന് കേരളം ഓള്‍ഔട്ടാക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബേസില്‍ തമ്പി കേരളത്തിനായി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ബേസില്‍ തമ്പിയാണ് കളിയിലെ താരം. വിദര്‍ഭയായിരിക്കും കേരളത്തിന്റെ എതിരാളികള്‍ എന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button