KeralaLatest News

കോഴികളെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തു; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: കോഴികളെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്ത സംഭവത്തില്‍ ഹൈക്കോടതി വനം വകുപ്പിനോട് വിശദീകരണം തേടി. പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി പാമ്പുപിടിത്ത വിദഗ്ദന്‍ കോഴികളെ പുറത്തെടുത്തതാണ് സംഭവം. പാമ്പ് പിടുത്ത വിദഗ്ധന്‍ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിനാലാണ് കോടതി വിശദീകരണം തേടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി രണ്ട് കോഴികളെ പുറത്ത് ചാടിക്കുന്നതായിരുന്നു വീഡിയോ. സംഭവത്തില്‍ മുഹമ്മദിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അനിമല്‍ ലീഗര്‍ ഫോഴ്സ് ഇന്റഗ്രേഷന്റെ ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍ നായര്‍ വനംവകുപ്പ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരാതിക്കാരനില്‍ നിന്ന് വനംവകുപ്പ് കൂടുതല്‍ വ്യക്തത തേടിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടാവാഞ്ഞതോടെ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button