Life Style

സിന്ദൂരം ചാര്‍ത്തുന്ന സ്ത്രീകള്‍ സൂക്ഷിക്കുക..? ശ്രദ്ധിച്ചാല്‍ ദു:ഖിയ്‌ക്കേണ്ട

ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ വിവാഹിതരായ സ്ത്രീകള്‍ എല്ലാം ഹിന്ദു ആചാരപ്രകാരം സീമന്തരേഖയില്‍ സിന്ദൂരമം ചാര്‍ത്താറുണ്ട്. ചില ക്രിസ്തീയ സഭയിലെ സ്ത്രീകളും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താറുണ്ട്. സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തുന്ന സ്ത്രീകള്‍ സൂക്ഷിക്കണം, അപകടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

വിവാഹിതരായിക്കഴിഞ്ഞാല്‍ ഭൂരിപക്ഷം സ്ത്രീകളും സീമന്തരേഖയില്‍ കുങ്കുമം അണിയുന്ന രീതി ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. താന്‍ ഭര്‍തൃമതിയാണെന്ന് സമൂഹത്തോട് പറയാനും മറ്റുള്ളവര്‍ക്ക് തന്നിലേക്ക് ആസക്തി ഉണ്ടാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് കുങ്കുമം ചാര്‍ത്തുന്നതിലൂടെ സ്ത്രീകളുടെ വിശ്വാസം. എന്നാല്‍ അതത്ര നല്ലതല്ലെന്നാണ് പുതിയ കണ്ടെത്തല്‍.

സുരക്ഷിതമല്ലാത്ത ലെഡ് കൊണ്ടാണ് ഏതാണ്ട് എല്ലാതരത്തിലുള്ള സിന്ദൂരങ്ങളും നിര്‍മ്മിക്കുന്നതത്രേ. ലെഡിന്റെ ഏറ്റവും മോശം ഘടകമാണ് സിന്ദൂരത്തില്‍ ചേര്‍ത്തിട്ടുള്ളതെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ലെഡ് അഡ്മിനിസ്ട്രേഷന്‍ കണ്ടെത്തിക്കഴിഞ്ഞു. ഇത് ശരീരത്തില്‍ അണിയുന്നത് വലിയ അപകടങ്ങളുണ്ടാക്കും. അതുകൊണ്ട് അമേരിക്കയില്‍ സിന്ദൂരത്തിന് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.പൊതു ആരോഗ്യ താല്‍പര്യാര്‍ഥമാണ് ഗവേഷകര്‍ ഇതേപ്പറ്റി പഠനം നടത്തിയതെന്ന് ന്യൂ ജേഴ്സിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കെയറിലെ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പരീക്ഷണം നടത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് ശേഖരിച്ച 83 ശമാനം സിന്ദൂരത്തിലും അമേരിക്കയില്‍ നിന്ന് ശേഖരിച്ച 78 ശതമാനം സിന്ദൂരത്തിലും ഗ്രാമില്‍ കുറഞ്ഞത് ഒരു മൈക്രോഗ്രാം ലെഡ് എങ്കിലുമുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ലെഡിന്റെ ഏറ്റവും മോശം പതിപ്പായതുകൊണ്ട് ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. ആറ് വയസില്‍ താഴെയുള്ള കുട്ടികളെയൊന്നും ഇത് തൊടുവിക്കരുതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലെഡ് അടങ്ങിയ കാജല്‍ പോലുള്ള മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കെല്ലാം ആമേരിക്കയില്‍ നേരത്തേ തന്നെ നിരോധനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button