Latest NewsIndiaInternational

മനുഷ്യക്കടത്ത് സംഘത്തിന്റെ ലക്ഷ്യം ഓസ്‌ട്രേലിയയല്ല മറിച്ച് മറ്റൊരു തീരം : സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊച്ചി : മുനമ്പം മനുഷ്യക്കടത്തില്‍ ദുരൂഹതയേറുന്നു. അനധികൃതമായി കടല്‍ കടന്ന സംഘത്തിന്റെ ലക്ഷ്യം ഓസ്‌ട്രേലിയായിരുന്നില്ല പകരം ആഫ്രിക്കന്‍ രാജ്യങ്ങളാകാം എന്നാണ് പുതുതായി ഉയര്‍ന്നു വരുന്ന സംശയങ്ങള്‍. ശ്രീലങ്കന്‍ തീര അധികൃതരാണ് ഇത്തരമൊരു സംശയം തമിഴ്‌നാട് പൊലീസിന്റെ രഹസ്യാനേഷണ വിഭാഗമായ ക്യുബ്രാഞ്ചിനെ അറിയിച്ചത്.

കടല്‍ കടന്ന സംഘത്തിന്റെ കപ്പല്‍ ഇതുവരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയിട്ടില്ലെന്നതാണ് ഈ സംശയത്തിന് ബലം നല്‍കുന്ന വസ്തുത. മാത്രമല്ല ഓസ്്‌ട്രേലിയ, ന്യൂസിലന്റെ എന്നിവിടങ്ങളില്‍ അടുത്തിടെ നുഴഞ്ഞുകയറ്റം രൂക്ഷമയാതിനെ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹമാണ് തീരദേശ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ധാരാളം ചെറുതുറമുഖങ്ങള്‍ ഉണ്ട്. ഇവ നുഴഞ്ഞു കയറ്റക്കാര്‍ക്ക് വന് സാധ്യതയാണ് തുറന്ന് നല്‍കുന്നത്. അവിടെയെത്തി ഐക്യരാഷ്ട്ര സഭയുടെ ഓഫീസുമായി ബന്ധപ്പെട്ട് അഭയാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്ത് ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിരവധിയാണെന്നത് സംശയങ്ങള്‍ക്ക് ബലം നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button