NewsGulfQatar

85 ഖത്തരികള്‍ പൊലീസ് കോളജില്‍ നിന്നും ബിരുദം നേടി

 

ദോഹ: ആദ്യ ഖത്തര്‍ പൊലീസ് കോളേജ് ബാച്ചിന്റെ ബിരുദം ദാനം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്നു. 2013ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ആഭ്യന്തര മന്ത്രാലയത്തിലെ പ്രധാന ഭാഗമാണു പൊലീസ് കോളേജെന്നു ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ മഹ്ന അല്‍ മാരി പറഞ്ഞു. നിയമത്തിലും പൊലീസ് സയന്‍സിലും ബിഎ കോഴ്സാണു പൊലീസ് കോളേജിലുള്ളത്. 8 സെമസ്റ്ററുകളിലായി നാലു വര്‍ഷത്തെ പഠനവും രാജ്യത്തിനകത്തും പുറത്തും പരിശീലനവുമാണു ബിരുദധാരികള്‍ക്കു ലഭിച്ചിട്ടുള്ളത്.

ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവും സുപ്രീം കൗണ്‍സില്‍ ഓഫ് പൊലീസ് കോളേജ് വൈസ് പ്രസിഡന്റുമായ മേജര്‍ ജനറല്‍ അബ്ദുല്ല യൂസഫ് അല്‍ മാലിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയുടെ നേതൃത്വത്തിലാണു ബിരുദദാന ചടങ്ങുകള്‍ നടന്നത്. ആധുനിക ലോകത്തെ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കഴിയുന്ന തരത്തിലുള്ള പൊലീസുകാരെ സൃഷ്ടിക്കുന്നതിന് ഉചിതമായ തരത്തിലുള്ള ശാസ്ത്രീയ, പരിശീലന പരിപാടികളാണു കോളേജിലുള്ളതെന്നു ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ മഹ്ന അല്‍ മാരി പറഞ്ഞു.

ആദ്യ ബാച്ചില്‍ 85 ഖത്തരി ബിരുദധാരികളാണുള്ളത്. ഇവരെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ നിയോഗിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് ഡയറക്ടര്‍ ലഫ്. കേണല്‍ ഡോ. ജാബര്‍ ഹമൂദ് അല്‍ നുഐമി പറഞ്ഞു. കുവൈത്ത്, ജോര്‍ദാന്‍, പലസ്തീന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പരിശീലനം പൂര്‍ത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button