NattuvarthaLatest NewsKerala

വാക്ക് തര്‍ക്കം ; ഓട്ടോതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിിക്കോട് : കൂലിയെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ഓട്ടോതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിിക്കോട് താമരശേരി ആലപ്പടിപ്പൽ ഷാജി (45)ക്ക് ആണ് വെട്ടേറ്റത്. ഇയാളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപെട്ടു കയ്യേറ്റിക്കല്‍ ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുുത്തു.

ബുധനാഴ്ച്ച ഷാജിയുടെ വീട്ടില്‍ പണിക്ക് വന്ന ഇയാള്‍ പണി പൂര്‍ത്തിയാക്കാതെ നേരത്തേ പോയിരുന്നു. വൈകുന്നേരം താാമരശേരി പഴയ കോടതി റോഡില്‍ വെച്ച് ഇത് സംബന്ധിച്ച് നടന്ന തര്‍ക്കതിനിടയിൽ കൊടുവളുപയോഗിച്ച് ഷാജിയെ വെട്ടുകയായിരുന്നു. കോടതി റോഡ് കേന്ദ്രീകരിച്ച് മദ്യപാനവും വിൽപനയും ഏറിവരുന്ന പ്രദേശത്ത് വെച്ചായിരുന്നു സംഭവമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button