KeralaLatest News

തരം മാറ്റിയ ഭൂമി ഇനി ഉടമകള്‍ക്ക് സ്വന്തം

എടപ്പാള്‍: തരംമാറ്റിയ ഭൂമി ഇനി ഉടമകള്‍ക്ക് സ്വന്തം. അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഭൂമിയുടെ പിഴയടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അക്കൗണ്ട് തുടങ്ങി. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണനിയമം നിലവില്‍ വരുന്നതിന് മുന്‍പ് തരംമാറ്റിയ ഭൂമി ന്യായവിലയുടെ അമ്പതുശതമാനം പിഴയടച്ചാല്‍ ക്രമീകരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ആയിരക്കണക്കിന് ആളുകള്‍ പണമടയ്ക്കാനെത്തി. എന്നാല്‍ ഏത് അക്കൗണ്ടില്‍ അടക്കണമെന്ന് നിര്‍ദ്ദേശം കിട്ടാത്തതിനാല്‍ പണം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ മടിച്ചു. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ 14-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്. ഈ അക്കൗണ്ടിലേക്ക് പിഴയടക്കുന്നതോടെ ഭൂവുടമകള്‍ക്ക് ഭൂമി തരം മാറ്റി നല്‍കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button