NewsInternational

യുദ്ധവിമാനം കൂട്ടിയിടിച്ചു; സൈനികര്‍ രക്ഷപ്പെട്ടതായി പ്രാഥമിക വിവരം

 

ജപ്പാന്‍ തീരത്ത് നിന്ന് 35 കിലോമീറ്റര്‍ (22 നോട്ടിക്കല്‍ മൈല്‍) അകലെ കടലിന് മുകളില്‍ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റേ വിമാനത്തിലെ പൈലറ്റുമാരെക്കുറിച്ച് വിവരമില്ല.

സു 34 ഫൈറ്റര്‍ ജെറ്റുകളാണ് ജപ്പാന് സമീപം പരിശീലന പറക്കലിനിടെ കൂട്ടിയിടിച്ചത്. ഒരു പൈലറ്റ് കടലില്‍ ബോട്ടിലാണുള്ളത്. കടല്‍ പ്രക്ഷുബ്ധമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

അതേസമയം  യുദ്ധവിമാനത്തില്‍ മിസൈലുകള്‍ ഇല്ലായിരുന്നുവെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button