Latest NewsKerala

മൂടല്‍ മഞ്ഞ്: കൊച്ചിയില്‍ സര്‍വീസുകള്‍ വൈകി, ചിലത് റദ്ദാക്കി

നെടുമ്പാശേരി: കനത്തമൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബെംഗുളൂവിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം.
ബെംഗളൂരുവിലുണ്ടായ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ സമയം തെറ്റി കൊച്ചിയിലെത്തിയത്. ബെംഗളൂരുവില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും രണ്ട് മണിക്കൂര്‍ വൈകി.

അതേസമയം വൈകീട്ടുള്ള ബെംഗളൂരു- കൊച്ചി- ബെംഗളൂരു ഇന്‍ഡിഗോ വിമാനം റദ്ദാക്കി. കൂടാതെ ബെംഗളൂരു വഴി സര്‍വീസ് നടത്തുന്ന മറ്റു വിമാനങ്ങളും വൈകി. കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസുകളും വൈകിയാണ് യാത്ര തിരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button