Latest NewsBahrain

ബഹറിനിൽ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ്

മനാമ : ബഹറിനിൽ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ്​ അനുഭവപ്പെട്ടു. ഇന്നലെ കാലത്തുമുതലാണ്​ പൊടിക്കാറ്റ്​ ഇരച്ചെത്തിയത്. ഇത്​ സാധാരണ ജനജീവിതത്തെ ബാധിച്ചു. വാഹനമോടിക്കാനും ബുദ്ധിമുട്ടുണ്ടാക്കി. റോഡില്‍ കാഴ്​ച വളരെ കുറവായിരുന്നു. ബഹ്​റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ്​ മന്ത്രാലയം രാജ്യത്ത്​ ശക്തിയേറിയ വടക്കുപടിഞ്ഞാറന്‍ കാറ്റുണ്ടാകുമെന്ന്​ ഇന്നലെ കാലത്ത്​ തന്നെ ട്വീറ്റ്​ ചെയ്​തിരുന്നു. പൊടിക്കാറ്റുണ്ടാകുമെന്നും അറിയിപ്പുണ്ടായി.

തുടര്‍ന്ന്​ മുന്നറിയിപ്പുമായി ഗതാഗത ഡയറക്​ടറേറ്റും കോസ്​റ്റ്​ ഗാര്‍ഡും രംഗത്തെത്തി. ഷോപ്പ്​ ബഹ്​റൈ​​െന്‍റ ഭാഗമായി സഖീറിലെ ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ തുടങ്ങാനിരുന്ന ‘ഫെസ്​റ്റിവല്‍ സിറ്റി’യു​ടെ ഉദ്​ഘാടനം ഇന്നലെ മോശം കാലാവസ്​ഥയെ തുടര്‍ന്ന്​ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button