KeralaLatest News

കോളേജില്‍ അതിഥിയായി എത്തിയ യുവനടനെ പ്രിന്‍സിപ്പല്‍ സ്റ്റേജില്‍ നിന്ന് ഇറക്കി വിട്ടു

മലപ്പുറം: കോളേജ് ഡേ ആഘോഷത്തിനായി എത്തിയ യുവനടനെ പ്രിന്‍സിപ്പല്‍ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടു. നടനും അവതാരകനുമായ ഡെയ്ന്‍ ഡേവീസിനാണ് വലിയപറമ്പ് ബ്ലോസം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്.

ഡ്രസ്‌കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. കോളേജ് പരിപാടികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത തീമില്‍ വസ്ത്രം ധരിക്കാറുണ്ട്. ഇത് പാടില്ലെന്ന് പ്രിന്‍സിപ്പല്‍ നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ കുട്ടികള്‍ അത് കൂട്ടാക്കിയില്ല. അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി. പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഡെയ്‌നെ വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഇതോടെ പ്രകോപിതനായ പ്രിന്‍സിപ്പാല്‍ ഡെയ്‌നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ഡെയ്ന്‍ മടങ്ങുകയുമായിരുന്നു.

shortlink

Post Your Comments


Back to top button