Latest NewsIndia

ഐ.എസില്‍ ചേരാന്‍ പോയ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടു?

കണ്ണൂര്‍•ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ പോയ കണ്ണൂര്‍ അഴീക്കോട്‌ സ്വദേശി അഫ്ഗാനിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ടതായി സംശയം. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പൂതപ്പാറയിലെ എ.അൻവർ മജീദിനെയും കുടുംബത്തെയും കഴിഞ്ഞ നവംബർ 19 മുതലാണ് കാണാതായത്. ഗർഭിണിയായ ഭാര്യയെയും ഏഴും നാലും രണ്ടും വയസുള്ള പെൺകുഞ്ഞുങ്ങളുമായി മൈസൂരുവിലേക്ക് പോയ ഇവരെ പിനീട് കാണാതാകുകയായിരുന്നു.

കണ്ണൂര്‍ പോലീസ് ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തി വരവേ, അൻവറിന്റെ ഭാര്യയുടെ ടെലഗ്രാം സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് മരണത്തെകുറിച്ചുള്ള സൂചന ലഭിച്ചത്. കരിപ്പൂരിൽ നിന്ന് ഇറാനിലേക്കും അവിടുന്ന് സിറിയയിലേക്ക് കടക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ഇറാനില്‍ നിന്നും സിറിയയില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ അഫ്ഗാനിസ്ഥാനില്ക്ക് പോയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ ദുബായില്‍ ഡ്രൈവറായിരുന്നു അന്‍വര്‍. ഐ എസിൽ ചേരൻ പോയി കൊല്ലപ്പെട്ടെന്ന് കരുതുന്ന പാപ്പിനിശേരി സ്വദേശി ടി.വി.ഷമീറിന്റെ ഭാര്യയുടെ സഹോദരിയാണ് അൻവറിന്റെ ഭാര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button