Latest NewsKerala

സ്ത്രീകളുടെ എണ്ണം പറഞ്ഞ് സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിൽ വൈരുധ്യം

തിരുവനന്തപുരം : ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകളുടെ എണ്ണം പറഞ്ഞ് സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിൽ വൈരുധ്യം. പലരുടെയും പ്രായം 50 ന് മുകളിലാണ്. സർക്കാർ രേഖയിൽ പദ്മാവതി ദസരി എന്ന സ്ത്രീക്ക് 48 വയസാണെന്നാണ്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പ്രകാരം ഇവർക്ക് 55 വയസാണുള്ളത്.

ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ നൽകിയത് ഇതേ തിരിച്ചറിയൽ രേഖയാണെന്ന് നൽകിയതെന്ന് പദ്മാവതി പറയുന്നു.51 യുവതികള്‍ ശബരിമലയില്‍ കയറിയെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചത് അറിയിച്ചത്. ആവശ്യപ്പെട്ട 51 യുവതികൾക്ക് സുരക്ഷ നൽകിയിട്ടുണ്ടെന്നും കോടതിയെ സർക്കാർ അറിയിച്ചു. അതിന്റെ പട്ടികയും സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിരുന്നു.

ഈ പട്ടികയിൽ യുവതികളുടെ പേരും മേൽവിലാസവുമടക്കമുള്ള വിശദാംശങ്ങളും ഉണ്ട്. കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പേരും ആധാര്‍ കാര്‍ഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.

അതേസമയം ശബരിമല ദർശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. യുവതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. മറ്റ് വിഷയങ്ങളിലേക്ക് പോകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാം അറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button