NattuvarthaNews

രണ്ടാം ക്ലാസുകാരന്റെ വേനല്‍മഴ നാളെ പ്രകാശനം ചെയ്യും

 

കോട്ടയം: പ്രളയത്തില്‍ പുസ്തകങ്ങളും യൂണിഫോമും പെന്‍സിലും പേനയും കുടയുമൊക്കെ നഷ്ടമായവര്‍ക്ക് അവ ശേഖരിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങിയ ഒരു രണ്ടാം ക്ലാസുകാരനെ പലര്‍ക്കും ഓര്‍മ്മ കാണും. വൈക്കം കുലശേഖരമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍മിന്‍ അംജാദ്. ഒരു കുട്ടിക്കവി കൂടിയായ അര്‍മിന്‍ രചിച്ച കവിതകളുടെ സമാഹാരം ശനിയാഴ്ച പ്രകാശനം ചെയ്യപ്പെടുന്നു. ഏഴു വയസിനിടയില്‍ അര്‍മിന്‍ രചിച്ച 23 കവിതകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വേനല്‍മഴ എന്ന പേരില്‍ പുറത്തിറങ്ങുന്ന സമാഹാരത്തിന്റെ പ്രകാശനം കവിയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ജേതാവുമായ എം.ആര്‍.രേണുകുമാര്‍ നിര്‍വഹിക്കും. കഥാകൃത്ത് അര്‍ഷാദ് ബത്തേരിയും ചടങ്ങില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10.30ന് അര്‍മിന്‍ പഠിക്കുന്ന കുലശേഖരമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങിലാണ് പ്രകാശനം. കോഴിക്കോട് ബാഷോ ബുക്സാണ് പ്രസാധകര്‍.

തൊഴില്‍ വകുപ്പിനു കീഴിലുള്ള പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായ അംജാദിന്റെയും കുലശേഖരമംഗലം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ അനു അഷ്റഫിന്റെയും മകനാണ് അര്‍മിന്‍.

shortlink

Post Your Comments


Back to top button