UAELatest News

ദുബായിലെ സ്വകാര്യ പൊതുവിദ്യാലയങ്ങളില്‍ 2021 വരെയുള്ള അവധികള്‍ പ്രഖ്യാപിച്ചു

ദുബായ് : ദുബായിലെ സ്വകാര്യ പൊതു വിദ്യാലയങ്ങളുടെ 2021 വരെയുള്ള അവധികള്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി തുടരുന്ന സ്വകാര്യ പൊതു വിദ്യാലയങ്ങളുടെയും വിദേശ പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്‌കൂളുകളുടെയും അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള അവധിയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് 2019 ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 9 വരെയാണ് ശൈത്യകാല അവധിയാരംഭിക്കുക. ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെയാണ് അദ്ധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കുള്ള അവധി. വിദേശപാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെയാണ്. വസന്തകാല അവധി എല്ലാ പാഠ്യപദ്ധതികളില്‍ ഉള്ളവര്‍ക്കും 2020 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 9 വരെയാണ്. 2020 ജൂലായ് രണ്ട് മുതലാണ് വേനലവധിക്ക് തുടക്കമാവുന്നത്. സ്‌കൂള്‍ ജീവനക്കാര്‍ക്ക് ജൂലായ് 9 മുതലാണ് അവധി.

shortlink

Post Your Comments


Back to top button