KeralaLatest News

ബെംഗളൂരു വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി

നെടുമ്പാശ്ശേരി: മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബെംഗളൂരു വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്നും മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തിയത്. രാവിലെ 7.10ന് എത്തേണ്ട എയര്‍ ഏഷ്യ വിമാനം 8.30നാണ് കൊച്ചിയില്‍ എത്തിയത്. 7.45നുള്ള ഇന്‍ഡിഗോ വിമാനം 9.45നാണ് വന്നത്. 8.15ന് എത്തേണ്ട എയര്‍ ഇന്ത്യ വിമാനം 10 മണിക്കുശേഷമാണ് എത്തിയത്. പത്തിന് എത്തേണ്ട ഇന്‍ഡിഗോ വിമാനം 11.30ന് എത്തി. ഉച്ചയ്ക്കു ശേഷം 1.10ന് എത്തേണ്ട എയര്‍ ഏഷ്യ വിമാനം വൈകീട്ട് 3.40 നാണ് എത്തിച്ചേര്‍ന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് എത്തേണ്ട വിമാനം 3.50നാണ് എത്തിച്ചേര്‍ന്നത്.

Related Articles

Post Your Comments


Back to top button