KeralaNews

തലസ്ഥാനത്ത് ഹാഷ് ഓയിലുമായി പിടിയില്‍

 

തിരുവനന്തപുരം: 12 കോടിയുടെ ഹാഷിഷ് ഓയിലുമായി തലസ്ഥാനത്ത് രണ്ട് പേര്‍ പിടിയില്‍. സാബു, സാദിഖ് എന്നിവരെയാണ് തിരുവനന്തപുരത്ത് വെച്ച് എക്സൈസ് പിടികൂടിയിരിക്കുന്നത്. ഇവരുടെ കൈയ്യില്‍ നിന്ന് 10 കിലോ ഹാഷിഷ് ഓയില്‍ എക്സൈസ് സംഘം കണ്ടെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് പന്ത്രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയിരിക്കുന്നതെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയവയുടെ വില്‍പ്പന വ്യാപകമായി നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

shortlink

Post Your Comments


Back to top button