Latest NewsKerala

ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് 2 പേര്‍ പിടിയില്‍

തിരുവനന്തപുരം :  മാലിയിലേക്ക് കടത്താന്‍ കൊണ്ടുവന്ന 12 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി സാദിക്ക് (41) ആന്ധ്ര വിശാഖപട്ടണത്ത് സ്ഥിര താമസമാക്കിയ ഇടുക്കി നെടുങ്കണ്ടം സ്വദേശി സാബു സേവ്യര്‍ (41) എന്നിവരെയാണ് പിടികൂടിയത്. 11 കിലോയോളം ഹാഷിഷ് ഓയിലാണ് ഇവര്‍ കെെയ്യില്‍ സൂക്ഷിച്ചിരുന്നത്. പ്രതികളുടെ പക്കല്‍ നിന്നും 304510 രൂപയും കണ്ടെടുത്തു

തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ T അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്ന് തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കഴക്കുട്ടം എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button