Latest NewsKeralaIndia

‘ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം ജാഗ്രതയോടെ ഇരിക്കണം ‘ -കെ സുരേന്ദ്രൻ

തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്‌റ്റിലായ പ്രവര്‍ത്തകരെ പുറത്തെത്തിക്കാനുള്ള ധനസമാഹരണത്തിനായി ശബരിമല കര്‍മ സമിതി തുടങ്ങിയ ശതംസര്‍പ്പയാമി കാമ്പയിൻ വൻ വിജയമായിരുന്നു. എന്നാൽ അതിന്റെ അക്കൗണ്ട് നമ്പർ മാറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ വെച്ച് ഇടതു സൈബർ ടീം പ്രചാരണം നടത്തുന്നതിനെതിരെയാണ് സുരേന്ദ്രന്റെ പ്രതികരണം.കെ.സുരേന്ദ്രന്റെ പോസ്‌റ്റ് ഇങ്ങനെ

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബര്‍ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബര്‍ സെല്ലും.

തെറ്റായ പ്രചരണങ്ങളില്‍ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ മാത്രമായി വിനിയോഗിക്കുക. ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ട് നമ്ബര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജന്‍മാര്‍ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button