Latest NewsIndia

ഖജനാവ് കൊള്ളയടിക്കാന്‍ താന്‍ അനുവദിക്കാത്തത് കാരണമാണ് അവര്‍ സഖ്യം രൂപികരിച്ചത് – മോദി

സില്‍വാസ : സര്‍ക്കാര്‍ ഖജനാവ് കൊള്ളയിടിക്കാന്‍ താന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന പ്രകോപിതരായാണ് തനിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ സഖ്യം രൂപികരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്തിലെ സില്‍സവസയില്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മോദി പ്രതിപക്ഷ കൂട്ടായ്മയ്‌ക്കെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷം സഖ്യം രൂപികരിച്ചത് തനിക്കെതിരായല്ലെന്നും ജനങ്ങള്‍ക്ക് എതിരായിട്ടാണെന്നും മോദി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ സീറ്റിനായി സഖ്യത്തില്‍ വില പേശല്‍ തുടങ്ങിയെന്നും മോദി പരിഹസിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button