KeralaLatest News

മല കയറാന്‍ യുവതികള്‍ വീണ്ടുമെത്തി

നിലയ്ക്കല്‍•ശബരിമല ദര്‍ശനത്തിന് വീണ്ടും യുവതികളെത്തി. നേരത്തെ ദര്‍ശത്തിനെത്തി പ്രതിഷേധം മൂലം മടങ്ങിയ രേഷ്മ നിഷാന്തും ഷാനിലയുമാണ്‌ എത്തിയത്. ഇവരെ നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി അനുനയ ശ്രമങ്ങള്‍ നടത്തി വരികയാണ്‌. അതേസമയം, ദര്‍ശനം നടത്തിയേ കഴിയുവെന്ന നിലപാടിലാണ് യുവതികള്‍.

മകരവിളക്ക് ഉത്സവത്തിനുശേഷം ശബരിമല നട നാളെ അടയ്ക്കും. പൊതുജനങ്ങള്‍ക്ക് ഇന്ന് വൈകുന്നേരം വരെ മാത്രമേ ദര്‍ശന സൗകര്യം ഉണ്ടാകുകയുള്ളൂ. നാളെ പന്തളം രാജകുടുംബത്തിന് മാത്രമാണ് ആരാധനാ സൗകര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button