CinemaLatest News

സൂത്രക്കാരന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഗോകുല്‍ സുരേഷ് നായകനാകുന്ന സൂത്രക്കാരന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കൗതുകവും പ്രണയവും ഇടകലര്‍ന്ന സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ സുരേഷ്, നിരഞ്ജ്, വര്‍ഷ ബൊല്ലമ്മ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ഉടന്‍ തിയറ്ററില്‍ എത്തും. സ്മൃതി സിനിമാസിന്റെ ബാനറില്‍ ടോമി കെ. വര്‍ഗ്ഗീസ്, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ രാജ് ആണ്.

മഠത്തില്‍ അരവിന്ദന്‍ എന്ന കഥാപാത്രമായി ഗോകുല്‍ എത്തും. പനമ്പില്‍ ശ്രീജിത്ത് പ്രഭാകറായി നിരഞ്ജ് വരുമ്പോള്‍ അശ്വതി ബാലചന്ദ്രനായി വര്‍ഷ വേഷമിടുന്നു. ഇവരെക്കൂടാതെ ലാലു അലക്സ്, വിജയരാഘവന്‍, ഗ്രിഗറി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button