Latest NewsInternational

അനിശ്ചിതത്വത്തിന് വിരാമം; സ്റ്റീഫന്‍ ലോഫ്വെന്‍ വീണ്ടും പ്രധാനമന്ത്രി ആയി

നാല് മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സ്റ്റീഫന്‍ ലോഫ്വെന്‍ സ്വീഡന്‍ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റു.സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ സഖ്യങ്ങള്‍ക്കും കേവല ഭൂരിപക്ഷത്തിന് അടുത്തെത്താനാവാതെ പോയതോടെയാണ് രാജ്യം രാഷ്ട്രീയ പ്രതിസന്ധിലേക്ക് നീങ്ങിയത്. നാല് മാസം നീണ്ട ഭരണ പ്രതിസന്ധിക്കൊടുവിലാണ് സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് സ്റ്റീഫന്‍ ലോഫ്വെന്‍ അധികാരത്തിലേറുന്നത്.

വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രതിപക്ഷമായ ഇടതുപക്ഷം പിന്തുണച്ചതോടെയാണ് രണ്ടാമതും ലോഫ്വെന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.17.5 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തിയ തീവ്ര നിലപാടുകാരായ സ്വീഡന്‍ ഡെമോക്രാറ്റുകളുടെ വെല്ലുവിളികളെ അതിജീവിച്ചാണ് പ്രതിപക്ഷ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നത്. സ്വീഡന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ട് നേടി അധികാരത്തിലെത്തുന്ന ആദ്യ സര്‍ക്കാരാണ് സ്റ്റീഫന്‍ ലോഫ്വെന്റേത്.

1917മുതല്‍ സ്വീഡനില്‍ അധികാരം നിലനിര്‍ത്തിയിട്ടുള്ള സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ഏറ്റവുമധികം സീറ്റുകള്‍ നേടിയെങ്കിലും 28.3 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. തീവ്ര വലത് ആശയങ്ങള്‍ പുലര്‍ത്തുന്ന സ്വീഡന്‍ ഡെമോക്രാറ്റുകള്‍ കരുത്താര്‍ജിച്ചതാണ് മുഖ്യധാര കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്.

shortlink

Post Your Comments


Back to top button