Latest NewsIndia

ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു: രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനം

പാട്ന•മുന്‍ ബി.ജെ.പി എം.പി ഉദയ് സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. രണ്ട് തവണ ബീഹാറിലെ പുര്‍ണിയ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള ഉദയ് സിംഗ്, പാര്‍ട്ടി പൂര്‍ണ്ണമായും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിന് കീഴടങ്ങിയെന്ന് ആരോപിച്ചു.

മുന്‍ അനുഭവങ്ങള്‍ മറന്ന് നിതീഷ് കുമാറുമായി അധികാരം പങ്കിടാനുള്ള ബി.ജെ.പിയുടെ സന്നദ്ധത പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ചതയും അദ്ദേഹം പറഞ്ഞു.

നിതീഷിന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ബി ജെ പി എത്തിനില്‍ക്കുന്നത്. നിതീഷിന്റെ പാര്‍ട്ടിയ്ക്ക് അത്രയേറെ സീറ്റുകള്‍ നല്‍കേണ്ടിയിരുന്നില്ലെന്നും ഉദയ് സിംഗ് പറഞ്ഞു.

uday sing

അതേസമയം, ഭാവിപരിപാടികളെക്കുറിച്ച് സിംഗ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മഹാസഖ്യത്തില്‍ ചേര്‍ന്നെക്കുമെന്ന സൂചനകള്‍ നല്‍കിയിട്ടുണ്ട്.

വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയില്‍ രാഹുല്‍ ഗാന്ധിയെ ഉദയ് സിംഗ് അഭിനന്ദിയ്ക്കുകയും ചെയ്തു.

നല്ല ഉദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാര്‍ഥ്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയാണെന്നും പറഞ്ഞു.

കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തെ താന്‍ അംഗീകരിച്ചിരുന്നില്ലെന്നും പ്രതിപക്ഷത്തെ തുടച്ചുനീക്കിയാല്‍ ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ലെന്നും ഉദയ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button