NewsIndia

സാകിര്‍ നായികിന്റെ സ്വത്ത് കണ്ടുകെട്ടി

 

മുംബൈ: മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. മുംബൈ, പൂനെ എന്നിവിടങ്ങളിലെ സ്വത്താണ് കണ്ടുകെട്ടിയത്.

സാകിര്‍ നായികിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്. എന്‍. ഐ.എ 2017 ഒക്ടോബര്‍ 26ന് കോടതി മുമ്പാകെ ഫയല്‍ ചെയ് ത കുറ്റപത്രം അനുസരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത് . ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാകിര്‍ നായികിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. ഇതുവരെ ആകെ 50.49 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. സാകിര്‍ നായിക് നിലവില്‍ മലേഷ്യയിലാണെന്നാണ് സൂചന.

ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെയും വഹാബി ഇതര മുസ്‌ലിം വിഭാഗങ്ങളുടെയും വികാരങ്ങളെ മനഃപൂര്‍വ്വം വ്രണപ്പെടുത്തിയെന്നാണ് സാകിര്‍ നായ്കിനെതിരായ പരാതിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രഭാഷണത്തിനായി സാകിര്‍ നായ്കിന് വിദേശ ഫണ്ട് ലഭിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button