Latest NewsIndia

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കെഎസ്‌ആര്‍ടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

കോട്ടയം; മണർക്കാടിന് സമീപം കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പമ്പയില്‍നിന്ന് അയ്യപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

കെഎസ്‌ആര്‍ടി ജന്‍ട്രം ബസാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരുള്‍പ്പടെയുള്ള യാത്രക്കാര്‍ പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button