Latest NewsIndia

തമ്മിലടിച്ചു കോൺഗ്രസ് എം.എൽ.എമാർ : ഒരാള്‍ക്ക് പരിക്ക്

ബംഗളൂരു•കര്‍ണാകയില്‍ എം.എല്‍.എമാര്‍ തമ്മിലുണ്ടായ അടിയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ആനന്ദ് സിംഗ്,ജെ എൻ ഗണേഷ് തമ്മിലാണ് അടിയുണ്ടായത്. ഈഗിൾടൺ റിസോർട്ടിൽ വച്ചാണ് സംഭവം. കുപ്പി കൊണ്ടുള്ള അടിയില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റതായും ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കർണാടകയിലെ മന്ത്രി സഭാ പുനസംഘടനയിൽ അതൃപ്തരായ എം എൽ എ മാർ പാർട്ടി വിട്ടേക്കുമെന്ന ഭയത്താൽ പലരെയും കോൺഗ്രസ് റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.ദിവസങ്ങൾക്ക് മുൻപാണ് സ്വതന്ത്ര എം എൽ എ ആർ ശങ്കർ,എച്ച് നാഗേഷ് എന്നിവർ കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തരല്ലെന്ന് രാജിവച്ച എം എൽ എ മാർ സൂചിപ്പിച്ചിരുന്നു.അതിനു പിന്നാലെയാണ് കോൺഗ്രസ് റിസോർട്ടിലേയ്ക്ക് മാറ്റി താമസിപ്പിച്ച എം എൽ എ മാർ തമ്മിലടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button